രാജു കുന്നക്കാടിന് സുവര്‍ണ ജ്യോതിസ് അവാര്‍ഡ്
Thursday, August 7, 2025 2:57 PM IST
തിരുവനന്തപുരം: മികച്ച നാടകരചനയ്ക്കുള്ള തിരുവനന്തപുരം നവപ്രതിഭ സാഹിത്യവേദിയുടെ സുവര്‍ണ ജ്യോതിസ് അവാര്‍ഡ് വേള്‍ഡ് മലയാളി കൗണ്‍സില്‍ കള്‍ച്ചറല്‍ ഫോറം ഗ്ലോബല്‍ സെക്രട്ടിയും അയർലൻഡ് മലയാളിയുമായ രാജു കുന്നക്കാടിന്.
കോട്ടയം മാറ്റൊലിയുടെ "ഒലിവ് മരങ്ങള്‍ സാക്ഷി' എന്ന നാടകമാണ് അവാര്‍ഡിന് അര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് സമ്മാനിക്കും.
"ഒലിവ് മരങ്ങള്‍ സാക്ഷി' എന്ന നാടകത്തിന്റെ രചനയ്ക്ക് ലഭിക്കുന്ന എട്ടാമത്തെ പുരസ്കാരമാണിത്. പ്രവാസിരത്ന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ രാജു കുന്നക്കാടിന് ലഭിച്ചിട്ടുണ്ട്.