സ്റ്റു​ട്ട്ഗാ​ർ​ട്ട്: മ​ല​യാ​ളി ക​മ്യൂ​ണി​റ്റി സ്റ്റു​ട്ട്ഗാ​ർ​ട്ടി​ന്‍റെ(​എം​സി​എ​സ്) ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ളം ക്ലാ​സു​ക​ൾ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യി.

മ​ല​യാ​ള ഭാ​ഷ പ​ഠ​ന​വും കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പ​രി​ച​യ​വും പ്ര​വാ​സി​ക​ളാ​യ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ലാ​സു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

ആ​റ് മു​ത​ൽ 10 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി റോ​സെ​ൻ​സ്റ്റീ​ൻ പാ​ർ​ക്കി​ൽ ഔ​ട്ട്‌​ഡോ​ർ ക്ലാ​സു​ക​ളും ത​ണു​പ്പു​കാ​ല​ത്ത് ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളും വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ക്കു​ന്ന ക്ലാ​സു​ക​ളി​ൽ അ​ധ്യാ​പ​ക​രാ​യ അ​തി​ര, ശാ​ലു, സ​ജ​ന നി​സി, പി. ​ശ്രു​തി എ​ന്നി​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക്ഷ​ര​ങ്ങ​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ത്.

വ​രും ത​ല​മു​റ​യ്ക്ക് മ​ല​യാ​ള​ഭാ​ഷ​യി​ലു​ള്ള പാ​ണ്ഡി​ത്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ക്ലാ​സു​ക​ൾ ഒ​രു​പാ​ട് ഗു​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ​യോ‌​ടെ ക്ലാ​സു​ക​ൾ വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​നീ​ഷ്, ര​തീ​ഷ് പ​ന​മ്പി​ള്ളി, ഫൈ​സ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.