യുക്മ കേരളപൂരം വള്ളംകളി 2025: ലോഗോ ക്ഷണിക്കുന്നു
കുര്യൻ ജോർജ്
Thursday, July 17, 2025 6:54 AM IST
ലണ്ടൻ: ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ ലോഗോ തിരഞ്ഞെടുക്കുന്നതിനായി യുക്മ ദേശീയ നിർവ്വാഹക സമിതി മത്സരം സംഘടിപ്പിക്കുന്നു. യുകെ മലയാളികൾക്ക് അവരുടെ ലോഗോകൾ അയച്ചു കൊടുക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ 2025ലെ യുക്മ കേരളപൂരം വള്ളംകളിയുടെ ഔദ്യോഗിക ലോഗോ ആയിരിക്കും. ജൂലൈ 23 ആണ് ലോഗോ സമർപ്പിക്കേണ്ട അവസാന തീയതി.
ലോഗോ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് കാഷ് അവാർഡും ഫലകവും സമ്മാനമായി ലഭിക്കും. വിജയിക്കുള്ള സമ്മാനം വള്ളംകളി നടക്കുന്ന വേദിയിൽ വെച്ച് വിതരണം ചെയ്യും.ഓഗസ്റ്റ് 30ന് സൗത്ത് യോർക്ക്ഷയറിലെ റോഥർഹാം മാൻവേഴ്സ് തടാകത്തിലാണ് ഈ വർഷത്തെ വള്ളംകളി നടക്കുന്നത്.
32 പുരുഷ ടീമുകളും 16 വനിത ടീമുകളും മത്സരത്തിൽ പങ്കെടുക്കുമെന്ന് യുക്മ കേരളപൂരം വള്ളംകളി 2025ന്റെ ജനറൽ കൺവീനർ ഡിക്സ് ജോർജ് അറിയിച്ചു. മൂവായിരത്തിലധികം കാറുകൾക്കും നൂറിലധികം കോച്ചുകൾക്കും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കും.
യുക്മ കേരളപൂരം വള്ളംകളി 2025 കാണുവാനായി മുൻകൂട്ടി അവധി ബുക്ക് ചെയ്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്ക് എത്തിച്ചേരുവാൻ എല്ലാ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ , ജനറൽ സെക്രട്ടറി ജയകുമാർ നായർ എന്നിവർ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്
അഡ്വ. എബി സെബാസ്റ്റ്യൻ 07702862186
ജയകുമാർ നായർ 07403223066
ഡിക്സ് ജോർജ് 07403312250