സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി
Wednesday, July 16, 2025 3:02 PM IST
ലണ്ടൻ: സ്റ്റോക്ക് ഓൺ ട്രെന്റിലെ സീറോമലബാര്‍ ഇടവക പള്ളിയിലെ തിരുനാൾ ഭക്തിസാന്ദ്രമായി. ഇടവക മധ്യസ്ഥ നിത്യസഹായ മാതാവ്, അപ്പസ്തോലൻ മാര്‍ തോമാശ്ലീഹാ, ഇന്ത്യയുടെ വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ സെബസ്റ്റ്യാനോസ് എന്നിവരുടെ തിരുനാൾ ആണ് ആഘോഷിച്ചത്.
മിഷന് വികാരി റവ.ഫാ. ജോര്‍ജ് എട്ടുപാറയില്‍ തിരുനാളിന് കൊടിയേറ്റി. നിത്യസഹായ മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയോടെയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.

ഗായകനും വാഗ്മിയും ധ്യാന ഗുരുവുമായ റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യകാര്‍മികത്വത്തിലും റവ.ഫാ.ജോര്‍ജ് എട്ടുപാറയിലിന്റെ സഹകാര്‍മികത്വത്തിലുമാണ് തിരുനാൾ പാട്ടു കുർബാനയും ലദീഞ്ഞും നടന്നത്.
പാരമ്പര്യ തനിമയിൽ നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. റവ.ഫാ.ജോസ് അഞ്ചാനിക്കൽ നയിച്ച സംഗീത വിരുന്ന്, മെന്‍സ് ഫോറത്തിന്റെ കരിമരുന്ന് കലാപ്രകടനം എന്നിവയ്ക്ക് പുറമെ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നസ്രാണി പീടിക പലഹാരക്കടയും ശീതളപാനീയ സ്റ്റാളും ശ്രദ്ധ നേടി.


ഇടവക വികാരി റവ. ഫാ .ജോര്‍ജ് എട്ടുപറയലിന്റെ മേൽനോട്ടത്തിൽ തിരുനാള്‍ കണ്‍വീനര്‍ ഫിനിഷ് വില്‍സണ്‍, ജോയിന്റ് കണ്‍വീനർമാരായ റണ്‍സ് മോന് അബ്രഹാം, റിന്റോ റോക്കി, ഷിബി ജോണ്സന്, കൈക്കാരന്മാരായ അനൂപ് ജേക്കബ്, സോണി ജോണ്‍, സജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാള്‍ കമ്മിറ്റി പ്രവർത്തിച്ചത്.