ഈസ്റ്റർ - വിഷു - ഈദ് ആഘോഷം സംഘടിപ്പിച്ച് സർഗം സ്റ്റീവനേജ്
അപ്പച്ചൻ കണ്ണഞ്ചിറ
Thursday, May 8, 2025 4:46 PM IST
സ്റ്റീവനേജ്: യുകെയിലെ സാമൂഹ്യ - സാംസ്കാരിക മലയാളി സംഘടനകളിൽ ഒന്നായ സർഗം സ്റ്റീവനേജ് ഈസ്റ്റർ - വിഷു - ഈദ് ആഘോഷം സംഘടിപ്പിച്ചു.
നോയൽ, അൽഫ്രിഡ്, നേഹ, ആൻഡ്രിയ, അവെലിൻ, ബെല്ലാ, ടെസ, സൈറാ, ബെനിഷ്യാ, ഹന്നാ, ആൻ, ഏഞ്ചൽ, വൈഗാ എന്നിവർ "ഈസ്റ്റർ - വിഷു - ഈദ്' വെൽക്കം ഡാൻസും ജോസ് ചാക്കോയും ജെസ്ലിൻ വിജോയും തീം സോംഗും പാടി.
ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പ്രാരംഭ ഭക്ഷണത്തിനു ശേഷം ആരംഭിച്ച സാംസ്കാരിക വേദിയിൽ സദസിനെ അഭിസംബോധന ചെയ്തു കൊണ്ട് സർഗം പ്രസിഡന്റ് മനോജ് ജോൺ സന്ദേശം നൽകി സ്വാഗതം ആശംസിച്ചു.
തുടർന്ന് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. കൊച്ചുകുട്ടികളായ ഇവാ ടോം, ആന്റണി ടോം മുതൽ മുതിർന്ന ഗായകരായ ടാനിയ അനൂപ്, അഞ്ജു ടോം, ആൻ മേരി, ആരോമൽ, ജിനരാജ് കുമാർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
മെഡ്ലി ഫ്യൂഷൻ പാട്ടുകളുമായി ജോസ് ചാക്കോ, തേജിൻ തോമസ്, ആരോമൽ ജിനരാജ്, ജെസ്ലിൻ വിജോ, അഞ്ജു ടോം, ആൻ മേരി എന്നിവർ വേദിയിലെത്തി.




ടിന തോംപ്സൺ, ജീനാ അനി, ടെസ അനി, മരിയാ അനി, ലക്ഷ്മിത പ്രശാന്ത്, ഇവാ ടോം, ആന്റണി ടോം, ലക്ഷ്മിത പ്രശാന്ത്, അമേയ അമിത് എന്നിവർ ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കൽ നൃത്തം അവതരിപ്പിച്ചു.
അദ്വിക് ഹരിദാസ്, ഷോൺ അലക്സാണ്ടർ, റിഷേൽ ജോർജ്ജ്, ഡേവിഡ് ജോർജ്ജ് എന്നിവർ ചേർന്ന് ഗ്രൂപ്പ് ഡാൻസും അവതരിപ്പിച്ചു. "ടീം നൃത്യ'ക്കുവേണ്ടി ക്രിസ്റ്റിന, ഐസായ എന്നിവർ ചേർന്ന് രാസലീലയും അദ്വ്യത ആദർശ്, ആദ്യ ആദർശ ജെന്നിഫർ വിജോ എന്നിവർ ചേർന്ന് ഗ്രൂപ്പ് ഡാൻസും അവതരിപ്പിച്ചു.
നൈനിക ദിലീപും മീര കോലോത്തും ചേർന്ന് വിഷു തീം ഡാൻസ് അവതരിപ്പിച്ചു. ബെല്ലാ ജോർജ്ജ്, സൈറാ ജിമ്മി ഭരതനാട്യവും നോയൽ, ജോഷ്, ക്രിസ് എന്നിവർ ലൈവ് ഓർക്കസ്ട്രയും അവതരിപ്പിച്ചു
കലാഭവൻ മണി ട്രിബ്യൂട്ടുമായി ടിന തോംസൺ നൃത്തം അവതരിപ്പിച്ചു. ടിന്റു മെൽവിൻ, ഹിമ തോംസൺ, ബീന സുരേഷ്, സിനി മാർട്ടിൻ, ലിൻസി അജി, എവെലിൻ അജി എന്നിവർ 'കിച്ചൻ ഡാൻസ്' അവതരിപ്പിച്ചു.
സർഗ്ഗം സെക്രട്ടറി ആതിരാ ഹരിദാസ് നന്ദി പ്രകാശിപ്പിച്ചു. ടെസി ജെയിംസ്, ജിന്റു ജിമ്മി, അനീറ്റ സജീവ് എന്നിവർ അവതാരകാരായി തിളങ്ങി. സജീവ് ദിവാകരൻ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കി.
സർഗം ഭാരവാഹികളായ മനോജ് ജോൺ, ആതിരാ മോഹൻ, ജോർജ് റപ്പായി, ടെസ്സി ജെയിംസ്, ജിനേഷ് ജോർജ്, പ്രിൻസൺ പാലാട്ടി, ദീപു ജോർജ്, ടിന്റു മെൽവിൻ, ഡാനിയേൽ മാത്യു, പ്രീതി മണി, അബ്രാഹം വർഗീസ് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.