ഫാ. അനീഷ് വഞ്ചിപ്പാറയിൽ പിതൃവേദി ദേശീയ ഡയറക്ടർ
ജയ്സൺ കിഴക്കയിൽ
Saturday, May 3, 2025 10:50 AM IST
ഡബ്ലിൻ: പിതൃവേദി 2025 -26 ലേക്കുള്ള ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫാ. അനീഷ് വഞ്ചിപ്പാറയിലാണ് ദേശീയ ഡയറക്ടർ. ഇദ്ദേഹം ബെല്‍ഫാസ്റ്റ് റീജൺ ഡയറക്ടറായും ചുമതല വഹിക്കും.
മറ്റു റീജൺ ഡയറക്ടർമാരായി ഫാ. സിജോ വെങ്കിട്ടക്കൽ (ഡബ്ലിൻ റീജൺ), ഫാ. സന്തോഷ് തോമസ് (കോർക്ക് റീജൺ), ഫാ. റെജി കുര്യൻ (ഗാൽവേ റീജൺ) എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി പുന്നമട ജോർജുകുട്ടി (പ്രസിഡന്റ്), അഡ്വ സിബി സെബാസ്റ്റ്യൻ (സെക്രട്ടറി), റോണി ജോർജ് (ട്രഷറർ), ഡോ. സനൽ ജോർജ് (പിആർഒ) എന്നിവരെയും തെരഞ്ഞെടുത്തു.