ല​ണ്ട​ൻ: യു​കെ​യി​ൽ നി​ന്ന് നാ​ട്ടി​ലേ​ക്കു​ള്ള വിമാനയാത്രയ്ക്കിടെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് മ​ല​യാ​ളി മരിച്ചു. ബേ​സി​ൻ സ്റ്റോ​ക്കി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം ചി​ങ്ങ​വ​നം സ്വ​ദേ​ശി ഫി​ലി​പ്പുകു​ട്ടി​യാ​ണ് മ​രിച്ച​ത്.

ഭാ​ര്യാ​മാ​താ​വി​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞതിനെ തുടർന്നാണ് നാ​ട്ടി​ലേ​ക്ക് യാ​ത്ര​ തിരിച്ചത്. വി​മാ​നം മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ഫി​ലി​പ്പു​കു​ട്ടി​യെ സീ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്.


അ​റി​യ​പ്പെ​ടു​ന്ന ചെ​ണ്ട​മേ​ള ക​ലാ​കാ​രനായിരു​ന്നു ഫി​ലി​പ്പു​കു​ട്ടി. മ​ദേ​ഴ്സ് ചാ​രി​റ്റി ട്ര​സ്റ്റി സ​ജി​നി​യാ​ണ് ഭാ​ര്യ.