സാലിസ്ബറിയിൽ എസ്എംഎ ക്രിക്കറ്റ് ടൂർണമെന്റ് മേയ് 25ന്
ഡിനു ഡൊമിനിക്
Wednesday, May 7, 2025 5:54 AM IST
സാലിസ്ബറി : സാലിസ്ബറി മലയാളി അസോസിയേഷൻ (എസ്എംഎ) സംഘടിപ്പിക്കുന്ന സീന മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കായുള്ള അഞ്ചാമത് ടി10 ക്രിക്കറ്റ് ടൂർണമെന്റ് മേയ് 25ന് നടക്കും.
എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് കാഷ് പ്രൈസായി ആയിരം പൗണ്ടും സീന മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനമായി ലഭിക്കുക.
യുകെയിലെ കരുത്തരായ എട്ട് ടീമുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കി മത്സരരംഗത്തുള്ളത്. എൽജിആർ, കെസിസി പോർട്ട്സ്മൗത്ത്, സ്വിൻഡൺ സി.സി, ബ്രീമോർ ദ്രാവിഡിയൻ സിസി സാലിസ്ബറി, ഗള്ളി ഓക്സ്ഫോർഡ്, കോവെൻട്രി ബ്ലൂസ്, റോയൽ ഡെവൺ സിസി, എസ്എം 24 ഫോക്സ് ഇലവൻ തുടങ്ങിയ ടീമുകളാണ് മത്സരിക്കുക.
റോംസിയിലെ ഹണ്ട്സ് ഫാം പ്ലെയിങ് ഫീൽഡ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.പ്രസിഡന്റ് എം പി പത്മരാജ്, സെക്രട്ടറി ജിനോയിസ് തോമസ്, ട്രഷറർ ഷാൽമോൻ പങ്കെത്, സ്പോർട്സ് കോഓർഡിനേറ്റർ നിഷാന്ത് സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ടൂർണമെന്റിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നത്.
ടൂർണമെന്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 07383924042 (നിഷാന്ത്) എന്ന നമ്പറിൽ ബന്ധപ്പെടുക. എസ്എംഎ മുൻ സെക്രട്ടറി സീന ഷിബുവിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.