വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റിജൺ കോണ്‍ഫറന്‍സിന് ലണ്ടനില്‍ തുടക്കമായി
ജോസ് കുമ്പിളുവേലില്‍
Wednesday, May 7, 2025 5:44 AM IST
സ്റേറാക്ഓണ്ട്രെന്ഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൺ കോണ്‍ഫറൻസ് ലണ്ടനിലെ സ്റ്റോക് ഓണ്ട്രെന്ഡ് കൗണ്ടിയിലെ സ്റ്റാഫോര്‍ഡ്ഷെയറിലെ, സ്റ്റോണ്‍ ക്രൗണ്‍ ഹോട്ടലില്‍ വര്‍ണാഭമായ തുടക്കം. നടക്കും. മേയ് 2 ന് വെള്ളിയാഴ്ച വൈകുന്നേരം നാലിന് രജിസ്ട്രേഷനോടുകൂടി ആരംഭിച്ചു.
മൂന്നുദിന കോണ്‍ഫറൻസിന്റെ ഉദ്ഘാടന സമ്മേളനം വൈകിട്ട് 8 ന് ഡബ്ള്യുഎംസി യൂറോപ്പ് റീജൺ ചെയര്മാന് ജോളി തടത്തില്‍, ഡബ്ള്യുഎംസി യൂറോപ്പ് റീജൺ പ്രസിഡന്റ് ജോളി എം പടയാട്ടില്‍, യൂറോപ്പ് റീജിയന് സെക്രട്ടറി ബാബു തോട്ടപ്പള്ളി, റീജിയന് ട്രഷറാര്‍ ഷെബു ജോസഫ്, ഗ്ലോബൽ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി (വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്മാന്), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍പേഴ്സണ്‍), രാജു കുന്നക്കാട്ട് (സാംസ്കാരിക ഫോറം സെക്രട്ടി), ഡോ.ജിമ്മി മൊയലന് (ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (ജര്‍മന്‍ പ്രോവിന്‍സ് പ്രസിഡന്റ്), സെബിന് പാലാട്ടി(യുകെ പ്രൊവിന്‍സ് പ്രസിഡന്റ്), സെബാസ്ററ്യന് ജോസഫ്(യുകെ റീജൺ ചെയര്മാന്), ചിനു പടയാട്ടില്‍ (ജര്‍മന്‍ പ്രോവിന്‍സ് സെക്രട്ടറി), യൂറോപ്പ് റീജിയന് അസോസിയേറ്റ് സെക്രട്ടറി സാം ഡേവിഡ് മാത്യു, ഡബ്ള്യുഎംസി യുവനേതാക്കളായ ഡോ, എല്‍സ ജിമ്മി, ഡോ.ബിബിന്‍ ബേബി എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ജോളി തടത്തില്‍ (ജര്‍മനി) അദ്ധ്യക്ഷത വഹിച്ചു. ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. വിവിധ പ്രൊവിന്‍സസ് ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സാം ഡേവിഡ് പരിപാടികളുടെ അവതാരകനായിരുന്നു.