ന്യൂഡൽഹി: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു പോ​ലെ ഈ ​വ​ർ​ഷ​വും ജ​പ​മാ​ല മാ​സ​മാ​യ ഒ​ക്ടോ​ബ​റി​ൽ രൂ​പ​ത മാ​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി. അ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും സ്വീ​ക​രി​ച്ചു കൊ​ണ്ടു ന​ട​ത്തി​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം സ​മാ​പി​ച്ചു.

സെ​പ്റ്റം​ബ​ർ 30ന് കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര പി​താ​വ് വെ​ഞ്ചി​രി​ച്ച് രൂ​പ​താ മാ​തൃ​വേ​ദി ഭാ​ര​വാ​ഹി​ക​ൾ​ക്കു കൈ​മാ​റി​യ മാ​താ​വി​ന്‍റെ രൂ​പം ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ക​രോ​ൾ​ബാ​ഗ് സെന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഒ​ക്ടോ​ബ​ർ 31ന് ​ജ​ന​ക്പു​രി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക വി​കാ​രി റ​വ ഫാ.​ഡേ​വി​സ് ക​ള്ളി​യ​ത്ത് പ​റ​മ്പി​ലും മാ​തൃ​വേ​ദി രൂ​പ​ത ഡ​യ​റ​ക്ട​ർ, റ​വ. ഫാ. നോ​ബി കാ​ല​ച്ചി​റ​യും ചേ​ർ​ന്ന് അ​ർ​പ്പി​ച്ച ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി സ​മാ​പി​ച്ചു.