തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. യു​ക്തി​വാ​ദി​സം​ഘ​ത്തി​ന്‍റെ​യും ജ​നാ​ധി​പ​ത്യ​വേ​ദി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം സ്റ്റാ​ച്യു​വി​ലെ താ​യ്നാ​ട് ഹാ​ളി​ലാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

യു​ക്തി​വാ​ദി സം​ഘം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ.​രാ​ജ​ഗോ​പാ​ൽ, വെ​ള്ള​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ബോ​ബി തോ​മ​സ്, പി.​സു​ശീ​ല​ൻ, ഗോ​പി ആ​ചാ​രി, പ്ര​സാ​ദ് സോ​മ​രാ​ജ​ൻ, ഡോ.​ജ​യ​കു​മാ​ർ, പി.​കെ.​വേ​ണു​ഗോ​പാ​ൽ, സ​ത്യ​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ലു​ക​ള്‍ ത​ള​ര്‍​ന്ന് 90 ശ​ത​മാ​നം അം​ഗ​വൈ​ക​ല്യ​വു​മാ​യി വീ​ല്‍​ചെ​യ​റി​ല്‍ മാ​ത്രം സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്ന ജി.​എ​ന്‍.​സാ​യി​ബാ​ബ​യെ വ്യാ​ജ കേ​സി​ല്‍ കു​ടു​ക്കി ത​ട​വ​റ​യ്ക്കു​ള്ളി​ലി​ട്ട് പ​ത്തു വ​ര്‍​ഷ​ത്തോ​ളം പീ​ഡി​പ്പി​ക്കു​ക​യും മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യും ചെ​യ്ത​തി​ന് കേ​ന്ദ്ര, മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രു​ക​ൾ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.


മ​നു​ഷ്യാ​വ​കാ​ശ​ത്തി​നും നീ​തി​ക്കും വേ​ണ്ടി ശ​ബ്‌​ദ​മു​യ​ർ​ത്തു​ന്ന സാ​യി ബാ​ബ​യെ ത​ട​വ​റ​യി​ൽ ന​ര​കി​ച്ചു മ​രി​ക്കാ​ന​യ​ക്കു​ന്ന​ത് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​ത് കൊ​ണ്ടാ​ണെ​ന്ന് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ൻ ആ​ർ. രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു.