വാ​ഷിം​ഗ്ട​ൺ: രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യം(​ഐ​എ​സ്എ​സ്) 50ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ചോ​ർ​ച്ച സം​ഭ​വി​ക്കു​ന്ന​താ​യി നാ​സ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ഈ ​പ്ര​ശ്നം വ​ള​രെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന​താ​യും ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ​ക്ക് ഇ​ത് ഒ​രു വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണെ​ന്നും നാ​സ​യു​ടെ ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫീ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​ത്തി​ന്‍റെ റ​ഷ്യ​ൻ ഭാ​ഗ​ത്താ​ണ് ഈ ​ചോ​ർ​ച്ച ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. നാ​സ​യും റോ​സ്‌​കോ​സ്‌​മോ​സും ചേ​ർ​ന്ന് ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ​ക്ക് ഇ​ത് ഒ​രു വ​ലി​യ ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു.

ഐ​എ​സ്എ​സി​ലെ നാ​ല് പ്ര​ധാ​ന വി​ള്ള​ലു​ക​ളും ചോ​ർ​ച്ച സം​ഭ​വി​ക്കു​ന്ന മ​റ്റ് 50 പ്ര​ദേ​ശ​ങ്ങ​ളും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് നാ​സ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. റോ​സ്‌​കോ​സ്‌​മോ​സ് ഈ ​വി​ള്ള​ലു​ക​ൾ അ​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ചോ​ർ​ച്ച ഗു​രു​ത​ര​മാ​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും ‘സു​ര​ക്ഷാ ആ​ശ​ങ്ക’ എ​ന്ന നി​ല​യി​ൽ ഇ​തി​ന് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും നാ​സ പ​റ​യു​ന്നു.

നാ​സ അ​സോ​സി​യേ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജിം ​ഫ്രേ, ഈ ​ചോ​ർ​ച്ച​യു​ടെ ഗൗ​ര​വ​ത്തെ​ക്കു​റി​ച്ച് താ​ൻ പ​ല​ത​വ​ണ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞു. ചോ​ർ​ച്ച ആ ​ഹാ​ച്ചി​ന​ടു​ത്ത് ന​ട​ക്കു​ന്ന​തി​നാ​ൽ, ആ ​ഹാ​ച്ച് ക​ഴി​യു​ന്ന​ത്ര അ​ട​ച്ചി​ടാ​ൻ റോ​സ്കോ​സ്മോ​സ് നാ​സ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


എ​ല്ലാ വൈ​കു​ന്നേ​ര​വും ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ അ​ത് ഓ​ഫ് ചെ​യ്യു​മെ​ന്ന് ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു എ​ന്നും ഫ്രീ ​പ​റ​ഞ്ഞു. ഐ​എ​സ്എ​സി​ന്‍റെ അ​മേ​രി​ക്ക​ൻ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രെ എ​പ്പോ​ഴും ര​ക്ഷ​പ്പെ​ടാ​നു​ള്ള വാ​ഹ​ന​ത്തി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് നാ​സ പ​റ​ഞ്ഞു.

അഞ്ച് വ​ർ​ഷം മു​ൻ​പാ​ണ് ഈ ​ചോ​ർ​ച്ച ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്, അ​തി​നു​ശേ​ഷം ഇ​ത് പ​രി​ഹ​രി​ക്കാ​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നാ​സ അ​വ​കാ​ശ​പ്പെ​ട്ടു. ബ​ഹി​രാ​കാ​ശ നി​ല​യം 2030-വ​രെ പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും നാ​സ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.

നാ​സ രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യം ഡീ​ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള നി​ര​വ​ധി ഓ​പ്ഷ​നു​ക​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. അ​വ വേ​ർ​പെ​ടു​ത്തി ഭൂ​മി​യി​ലേ​ക്ക് മ​ട​ങ്ങു​ക, ഉ​യ​ർ​ന്ന ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക, ക്ര​മ​ര​ഹി​ത​മാ​യ പു​നഃ​പ്ര​വേ​ശ​ന​ത്തി​ലൂ​ടെ, വി​ദൂ​ര സ​മു​ദ്ര​മേ​ഖ​ല​യി​ലേ​ക്ക് നി​യ​ന്ത്രി​ത ടാ​ർ​ഗെ​റ്റ് റീ-​എ​ൻ​ട്രി എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഓ​പ്ഷ​നു​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്.