കുവൈറ്റ് സിറ്റി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഭൂമി സൗജന്യമായി നൽകുമെന്ന് കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് അറിയിച്ചു.
വീട് വച്ച് നൽകാൻ സന്നദ്ധരായി നിരവധി പേർ രംഗത്തെത്തിക്കഴിഞ്ഞ സാഹചര്യത്തിലാണ് വീടു വയ്ക്കാനാവശ്യമായ ഭൂമി നൽകുന്നതെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസ പ്രഖ്യാപിച്ചു.