റിയാദ്: സൗദി അറേബ്യയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം. സ്വദേശിവത്കരണ നിയമം ഈ മാസം 15 മുതൽ രാജ്യത്ത് നടപ്പായി.
ഇൻഷ്വറൻസ് അഥോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷ്വറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു.
മലയാളികൾ അടക്കമുള്ള പ്രവാസികളെ പുതിയ നിയമം സാരമായി ബാധിക്കും.