ദു​ബാ​യി ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു
Monday, March 4, 2024 3:16 PM IST
ദു​ബാ​യി: ലു​ലു ഗ്രൂ​പ്പി​ന്‍റെ പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്‌ ദു​ബാ​യ് ഔ​ട്ട്‌​ലെ​റ്റ് മാ​ളി​ൽ ആ​രം​ഭി​ച്ചു. മാ​ൾ ചെ​യ​ർ​മാ​ൻ നാ​സ​ർ ഖം​സ്‌ അ​ൽ യ​മ്മാ​ഹി, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യു​എ​ഇ സാ​മ്പ​ത്തി​ക മ​ന്ത്രി അ​ബ്ദു​ള്ള ബി​ൻ തൗ​ക്‌ അ​ൽ​മാ​രി ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

97,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യു​ള്ള ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ലു​ലു ക​ണ​ക്ട്, പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ലു​ലു കി​ച്ച​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ണ്ട്.