അ​ബു​ദാ​ബി​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ മ​ല​യാ​ളി യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, February 20, 2024 5:30 PM IST
അ​ബു​ദാ​ബി: മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി ചാ​ല​ക്ക​ണ്ടി പ​റ​മ്പി​ൽ വി​പി​ൻ(39) ആ​ണ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

ജെ​മി​നി ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ​സ് അ​ജ്മാ​ൻ ശാ​ഖ​യി​ൽ കൗ​ണ്ട​ർ സെ​യി​ൽ എ​ക്സി​ക്യൂ​ട്ടീ​വാ​ണ്. ക​മ്പ​നി ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നാ​യി ആ​ണ് അ​ബു​ദാ​ബി​യി​ൽ എ​ത്തി​യ​ത്.

മ​ത്സ​രി​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ വി​പി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബാ​ല​ൻ - യ​ശോ​ധ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ ആ​തി​ര. മ​ക​ൾ വാ​മി​ക. മൃ​ത​ദേഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കും.