മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നെ എ​സ്എം​സി​എ കു​വൈ​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റ് സന്ദർശിച്ചു
Tuesday, February 20, 2024 2:10 PM IST
കൊച്ചി: സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​നെ കു​വൈ​റ്റി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ഏ​ക അ​ത്മാ​യ സം​ഘ​ട​ന​യാ​യ എ​സ്എം​സി​എ കു​വൈ​റ്റി​ന്‍റെ പ്ര​സി​ഡ​ന്‍റ് സു​നി​ൽ റാ​പ്പു​ഴ സ​ന്ദ​ർ​ശി​ച്ചു.

സ​ഭാ ആ​സ്ഥാ​ന​ത്തു വ​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കു​വൈ​റ്റി​ലെ എ​ല്ലാ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ​യും പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് അ​ല​ഞ്ചേ​രി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

എ​സ്എം​സി​എ കു​വൈ​റ്റ്‌ രൂ​പീ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഗ​ൾ​ഫി​ലെ സ​ഭാ വിശ്വാസികളെ ഒ​രു​മി​ച്ച് അ​വ​രു​ടെ ആ​ത്മീ​യ​കാ​ര്യ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്.