സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Saturday, December 2, 2023 2:59 PM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ, സ​ഹ​ന യൂ​ണി​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ എം.​പി​ക്ക് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 32 വ​ർ​ഷ​മാ​യി സ​ഹ​ന​യി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന സു​രേ​ന്ദ്ര​ൻ കൊ​ല്ലം ജി​ല്ല​യി​ലെ പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​ണ്.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ആ​രം​ഭി​ച്ച കാ​ലം മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ക​നാ​ണ് സു​രേ​ന്ദ്ര​ൻ. സ​ഹ​ന യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. യൂ​ണി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​മ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി​യും കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​വു​മാ​യ രാ​ജ​ൻ പ​ള്ളി​ത്ത​ടം, കേ​ന്ദ്ര​ ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ്‌ കൊ​ട്ടാ​ര​ത്തി​ൽ, ലി​പി​ൻ പ​ശു​പ​തി, ഏ​രി​യ വൈ​സ്പ്ര​സി​ഡന്‍റ് ഗോ​പാ​ല​ൻ, ഏ​രി​യ ക​മ്മ​റ്റി ​അം​ഗം ര​മേ​ശ് എ​ൻ.ജെ ​കൂ​ടാ​തെ നി​ര​വ​ധി യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി അ​ബ്ദു​ൽ സ​മ​ദ് സു​രേ​ന്ദ്ര​ന് കൈ​മാ​റി. യാ​ത്ര​യ​യ​പ്പി​ന് സു​രേ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.