വി.​ഡി. സ​തീ​ശ​ന് അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പി​ല്‍ സ്വീ​ക​ര​ണം നൽകി
Sunday, September 24, 2023 4:53 PM IST
ദോ​ഹ: ദോ​ഹ​യി​ലെ​ത്തി​യ കേ​ര​ള പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന് അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഗ്രൂ​പ്പ് കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ലെ​ത്തി​യ സ​തീ​ശ​നെ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ.​വി.​വി.​ഹം​സ, ഡ​യ​റ​ക്ട​ര്‍ ശൈ​ഖ ഹം​സ എ​ന്നി​വ​ര്‍ സ്വീ​ക​രി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു. അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

പ്ര​വാ​സി സം​രം​ഭ​ക​രാ​യ ഡോ.​അ​ബ്ദു​റ​ഹി​മാ​ന്‍ ക​രി​ഞ്ചോ​ല, അ​ഷ്‌​റ​ഫ് വ​ട്ട​ത്ത​റ, അ​ല്‍ സു​വൈ​ദ് ഗ്രൂ​പ്പ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രും സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.