സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മലയാളി യു​വാ​വ് മരി​ച്ചു
Thursday, September 21, 2023 12:13 PM IST
റിയാദ്: സൗ​ദി​യി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പരിക്കേറ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോഴിക്കോട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​ന്ത​രി​ച്ചു. അ​ബ​ഹ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മേ​പ്പ​യ്യൂ​ര്‍ കാ​പ്പും​ക​ര പ​നോ​ളി താ​ഴെ ല​തീ​ഷ്(45) ആ​ണ് മ​രിച്ചത്.

ഓ​ഗ​സ്റ്റ് 30ന് ​രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സൗ​ദി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കിത്സയി​ലാ​യി​രു​ന്നു. ല​തീ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും.


അ​ച്ഛ​ന്‍: പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്‍. അ​മ്മ: ജാ​നു. ഭാ​ര്യ: ഷി​ജി​ന. മ​ക്ക​ള്‍: ആ​രി​ഷ്, അ​ന്‍​വി​ക. സ​ഹോ​ദ​ര​ങ്ങ​ള്‍: ധ​നേ​ഷ്, മി​നി.