അബുദാബി: റംസാൻ മാസത്തോടനുബന്ധിച്ച് യുഎഇയിൽ 1025 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തോടൊപ്പം ചേരാനും തെറ്റുകളിൽനിന്ന് തിരിച്ചുവരാനുമുള്ള അവസരമൊരുക്കുകയാണ് മാപ്പ് നൽകിയതിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹത്തിൽ ഉത്തമ പൗരൻമാരായി ജീവിക്കാൻ ജയിൽമോചനം ലഭിക്കുന്നവർക്ക് കഴിയട്ടെയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ ജസ്റ്റിസ് ഇസാം ഈസ അൽഹുമയദാൻ പറഞ്ഞു. എല്ലാ വർഷവും റംസാൻ മാസത്തിൽ യുഎഇയിൽ ഒട്ടേറെ തടവുകാർക്ക് മോചനം നൽകാറുണ്ട്.