ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ്: 9 പ്രവാസികൾ അറസ്റ്റിൽ
Tuesday, January 24, 2023 8:29 PM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: അനധികൃതമായി ചൂതാട്ട കേന്ദ്രം നടത്തിയ പ്രവാസികൾ പിടിയിൽ. ജലീബ് ശുവൈഖിൽ ആണ് 9 പേർ അറസ്റ്റിലായത്.

ഫർവാനിയ ​ഗവർണറേറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാ​ഗമാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് പണം, രസീതുകൾ, കളിക്കുന്ന ചീട്ടുകൾ എന്നിവ കണ്ടെടുത്തു. പിടിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.