കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ സമ്പൂർണ സ്വദേശിവത്കരണം നീട്ടിവയ്ക്കും
Sunday, January 15, 2023 4:50 PM IST
അബ്ദുല്ല നാലുപുരയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ എല്ലാ തസ്തികകളും സ്വദേശികൾക്കായി പരിമിതപ്പെടുത്തുന്ന നടപടി 4 വർഷത്തേക്ക് നിർത്തിവയ്ക്കാൻ കുവൈറ്റ് യൂണിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

കുവൈറ്റ് യൂണിവേഴ്സിറ്റി ആക്ടിംഗ് ഡയറക്ടർ ഡോ. സുആദ് അൽ-ഫദ്‌ലി, ആക്ടിംഗ് സെക്രട്ടറി ജനറൽ ഡോ. ഫയീസ് അൽ-ദാഫിരി എന്നിവർ ഡെപ്യൂട്ടി ഡയറക്ടർമാർക്കും അസിസ്റ്റന്റ് സെക്രട്ടറിമാർക്കും നൽകിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അൽഖബസ്‌ ദിനപത്രം റിപ്പോർട് ചെയ്തു. വൈദഗ്ധ്യം ആവശ്യമുള്ള അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫുകളെ നിലനിർത്താനും യൂണിവേഴ്സിറ്റി കൗൺസിൽ തീരുമാനിച്ചു.