രാ​ഷ്‌​ട്രീ​യ മാ​തൃ​ശ​ക്തി ദി​വ​സ് സം​ഘ​ടി​പ്പി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ്
Tuesday, July 8, 2025 11:01 AM IST
കു​വൈ​റ്റ് സി​റ്റി: എ​ൻ​സി​പി (എ​സ്പി) വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​പ്രി​യ സു​ലെ എം​പി​യു​ടെ ജ​ന്മ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി "രാ​ഷ്ട്രീ​യ മാ​തൃ​ശ​ക്തി ദി​വ​സ്' സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഓ​വ​ർ​സീ​സ് എ​ൻസിപി നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.​ ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് പ്ര​സി​ഡന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.



ച​ട​ങ്ങ് എ​ൻ​സി​പി (എ​സ്പി) ​ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വു​മാ​യ ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മാ​തൃ​ശ​ക്തി ദി​വ​സ് പ്ര​മേ​യം വ​നി​ത വേ​ദി ക​ൺ​വീ​ന​ർ ദി​വ്യ അ​വ​ത​രി​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മി​റാ​ൻ​ഡ (ക​ർ​ണാ​ട​കം) ആ​ശം​സ നേ​ർ​ന്നു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പി​ന്‍റോ, സ​ണ്ണി കെ. ​അ​ല്ലീ​സ് രാ​ജേ​ഷ് കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് കൊ​ല്ല​പ്പി​ള്ളി​ൽ ന​ന്ദി പ​റ​ഞ്ഞു.