അ​ജ്മാ​നി​ൽ അ​ന്ത​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ ക​ബ​റ​ട​ക്കം ന​ട​ത്തി
Tuesday, July 15, 2025 4:13 PM IST
മ​ല​പ്പു​റം: അ​ജ്മാ​നി​ൽ അ​ന്ത​രി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ പീ​ച്ചി​രി സ്വ​ദേ​ശി അ​ഫ്‌​നാ​സി​ന്‍റെ(31) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ബ​റ​ട​ക്കി. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​ഫ്‌​നാ​സി​നെ താ​മ​സ​സ്ഥ​ല​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​റ് വ​ർ​ഷ​മാ​യി യു​എ​ഇ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന അ​ഫ്‌​നാ​സി​ന്‍റെ മൃ​ത​ദേ​ഹം അ​ജ്മാ​ൻ കൂ​ക്ക് അ​ൽ ഷാ​യ് ഇ​സ്മാ​യി​ൽ, യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി, അ​ജ്മാ​ൻ കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​ നാ​ട്ടി​ലെ​ത്തി​ച്ച​ത്.


ഈ ​മാ​സം 12ന് ​വൈ​കു​ന്നേ​ര​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ഭാ​ര്യ: നൂ​ർ​ജ​ഹാ​ൻ, പി​താ​വ്: അ​ബൂ​ബ​ക്ക​ർ, മാ​താ​വ്: ആ​മി​ന.