മക്ക: ഉംറ നിർവഹിക്കാൻ സ്വകാര്യ ഗ്രൂപ്പിൽ മക്കയിൽ എത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദ മക്കയിൽ അന്തരിച്ചു. ബന്ധുക്കൾക്കൊപ്പമാണ് മക്കയിൽ എത്തിയത്.
കൊച്ചുണ്ണി - ബീവാത്തു ദമ്പതികളുടെ മകളാണ്. ഭർത്താവ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി യൂസുഫ്. മക്കൾ ഷഫീക്, റസീന. മരുമക്കൾ ഹാഷിം, സുറുമി.
നിയമ നടപടികൾ മക്ക ഐസിഎഫിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച് മൃതദ്ദേഹം മക്കയിൽ കബറടക്കി.