കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റ്: അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു
Wednesday, July 6, 2022 12:45 AM IST
സ​ലിം കോ​ട്ട​യി​ൽ
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ പ്ര​മു​ഖ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് ജീ​വ​കാ​രു​ണ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ൽ രൂ​പം കൊ​ടു​ത്ത കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.

2022ലെ ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ലെ മ​ല​യാ​ളം മീ​ഡി​യം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ച് ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി​യ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. ഒ​രു ജി​ല്ല​യി​ൽ നി​ന്നും ര​ണ്ടു കു​ട്ടി​ക​ൾ വീ​തം 28 പേ​ർ​ക്ക് 5000 രൂ​പ വീ​ത​മാ​ണ് എ​ൻ​ഡോ​വ്മെ​ന്‍റ്. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും (ടെ​ലി​ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം), മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ർ​പ്പും, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ന​ൽ​കി​യ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും, റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ഉ​ൾ​പ്പെ​ടെ താ​ഴെ പ​റ​യു​ന്ന ഏ​തെ​ങ്കി​ലും ഒ​രു വി​ലാ​സ​ത്തി​ൽ 2022 ജൂ​ലൈ 20 ന് ​മു​ൻ​പാ​യി ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ അ​യ​ക്ക​ണം.

1) എ ​കെ ബാ​ല​ൻ , ചെ​യ​ർ​മാ​ൻ, കു​വൈ​റ്റ് ക​ല ട്ര​സ്റ്റ്, എ. ​കെ. ജി. ​സെ​ന്‍റ​ർ, തി​രു​വ​ന​ന്ത​പു​രം.
2) സു​ദ​ർ​ശ​ന​ൻ ക​ള​ത്തി​ൽ , സെ​ക്ര​ട്ട​റി, കു​വൈ​റ്റ് ക​ല ട്ര​സ്റ്റ്, അ​ന്ധ​കാ​ര​ന​ഴി(​പോ​സ്റ്റ്),ചേ​ർ​ത്ത​ല ആ​ല​പ്പു​ഴ ജി​ല്ല, പി​ൻ 688531,Email [email protected]