ശിവദാസമേനോന് കേളിയുടെ ആദരാഞ്ജലി
Wednesday, June 29, 2022 11:28 AM IST
റിയാദ് : മുൻ ധനകാര്യമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി ശിവദാസമേനോന്‍റെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി.1987ൽ ഇ കെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി ‐ ഗ്രാമവികസന മന്ത്രിയായും 96ൽ ധനമന്ത്രിയായും പ്രവർത്തിച്ച ശിവദാസമേനോൻ മികച്ച ഭരണാധികാരിയും, വാഗ്മിയുമായിരുന്നു.

നിരവധി വർഗ്ഗ ബഹുജന സംഘടനകളുടെ ഭാരവാഹി, മന്ത്രി, പ്രതിപക്ഷ ഡപ്പ്യുട്ടി ചീഫ് വിപ് എന്നീ നിലകളിലൊക്കെ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്ന വ്യകതിത്വമായിരുന്നു ശിവദാസമേനോൻ. ശിവദാസമേനോന്റെ വിയോഗം സിപിഎമ്മിനും, ഇടതുപക്ഷ പ്രസ്ഥാനത്തിനും, കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മേഖലക്കും തീരാ നഷ്ടമായിരിക്കുമെന്ന് കേളി സെക്രട്ടറിയേറ്റിന്റെ അനുശോചന കുറിപ്പിൽ പറഞ്ഞു.