പാസ്കോസ് - കുവൈറ്റ്‌ ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
Monday, June 27, 2022 11:30 PM IST
കുവൈറ്റ് സിറ്റി: പാലാ സെന്‍റ് തോമസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ പാസ്കോസ് - കുവൈറ്റ്‌ ചാപ്റ്റർ സിൽവർ ജുബിലിയോടനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിയും പാലാ സെന്‍റ് തോമസ് കോളജിലെ പൂർവ വിദ്യാർഥിയുമായ സിബി ജോർജ് സിൽവർ ജുബിലി ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്‍റ് കിഷോർ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോജി മാത്യു സ്വാഗതം ആശംസിച്ചു. പാലാ സെന്‍റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോൺ മംഗലത്ത്, സ്ഥാപക പ്രസിഡന്‍റ് മോഹൻ ജോർജ്, വനിതാ കോ -ഓർഡിനേറ്റർ ടീന ബിനോയ്‌, മുൻ ഭാരവാഹികളായ സാജു പാറക്കൽ, കമൽ രാധാകൃഷ്ണൻ, എം.പി. സെൻ, ബിനോയ്‌ സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചാരിറ്റി കാൺവീനർ അനൂപ് ജോൺ, ജോയിന്‍റ് ട്രഷറർ ലീജോയ് കെല്ലി, മറ്റു പാസ്കോസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ട്രഷറർ അന്‍റോഷ് ആന്‍റണി നന്ദി പറഞ്ഞു.