ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു
Sunday, June 26, 2022 3:11 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസിയിൽ പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു. അംബാസിഡർ സിബി ജോര്‍ജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ സംസ്കാരങ്ങളുടെ സമന്വയത്തിലൂടെ പശ്ചിമ ബംഗാൾ ഇന്ത്യയുടെ സമ്പന്നധതയ്ക്ക് സവിശേഷമായ വൈവിധ്യം പകരുന്നുവെന്ന് അംബാസിഡർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിലൊന്നായ ഡാർജിലിംഗ് ഹിൽ സ്റ്റേഷനും പശ്ചിമ ബംഗാളിലെ മറ്റ് മനോഹരമായ സ്ഥലങ്ങളും സന്ദര്‍ശിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിനെക്കുറിച്ചുള്ള വീഡിയോ അവതരണവും പശ്ചിമ ബംഗാൾ ടൂറിസത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പരിപാടിയില്‍ അവതരിപ്പിച്ചു.

ബംഗാളി കൾച്ചറൽ സൊസൈറ്റിയുടെ സാംസ്കാരിക പ്രകടനങ്ങൾ ഉണ്ടായിരുന്നു.അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിക്കുന്നതിൽ പങ്കാളികളായ കുവൈറ്റിലെ വിവിധ യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും ആയുർവേദ ക്ലിനിക്കുകളിലെയും യോഗാ പരിശീലകർ, കലാകാരന്മാർ, സന്നദ്ധപ്രവർത്തകർ, അസോസിയേഷൻ നേതാക്കൾ, പ്രതിനിധികൾ എന്നിവരെയും സ്ഥാനപതി അനുമോദിച്ചു.