"ഫത്ഹേ മുബാറക്’
Wednesday, May 18, 2022 1:19 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : ഇസ് ലാമിക് എഡ്യൂക്കേഷൻ ബോർഡിനു കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഐസിഎഫ് സാൽമിയ മദ്രസയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം "ഫത്ഹേ മുബാറക്’ എന്ന പേരിൽ സംഘടിപ്പിച്ചു.

സെൻട്രൽ വിദ്യാഭ്യാസ വിഭാഗം പ്രസിഡന്‍റ് ഉമർ ഹാജി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗം നാഷണൽ സേവന വിഭാഗം സെക്രട്ടറി ശമീർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. നാഷണൽ വിദ്യാഭ്യാസ വിഭാഗം പ്രസിഡന്‍റ് അലവി സഖാഫി തെഞ്ചേരി, സെൻട്രൽ ജനറൽ സെക്രട്ടറി സ്വാദിഖ് കൊയിലാണ്ടി, ആർഎസ്‌സി നാഷണൽ കണ്‍വീനർ ശിഹാബ് വാണിയന്നൂർ, സെൻട്രൽ അഡ്മിൻ പ്രസിഡന്‍റ് മുഹമ്മദ് സഖാഫി, അബ്ദു സഖാഫി എന്നിവർ പ്രസംഗിച്ചു. റാഷിദ് ചെറുശോല സ്വാഗതവും അബ്ദുസ്‌സലാം വിളത്തൂർ നന്ദിയും പറഞ്ഞു.

രണ്ടുവർഷത്തെ ഓണ്‍ലൈൻ ക്ലാസുകൾക്കുശേഷം സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി ജൂണിയർ സ്കൂളിൽ വെള്ളി, ശനി ദിവസങ്ങളിൽ നേരിട്ടാണ് ഈ വർഷം ക്ലാസുകൾ നടക്കുക. സാൽമിയ, ഹവല്ലി, സൽവ, ശർഖ്, ജാബിരിയ, സ്വബാഹ് സാലിം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാം മദ്രസയിലേക്ക് വാഹനസൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക് 55344665.