കുവൈറ്റിൽ 4,548 പേർക്ക് കോവിഡ്
Saturday, January 15, 2022 7:30 AM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ദൈനം ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. വെള്ളിയാഴ്ച 4,548 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. 36423 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

ടെസ്റ്റ്‌ പോസിറ്റീവിറ്റി നിരക്ക് 13.7 ശതമാനമാണ്. 1014 പേർ കോവിഡ് മുക്തരായി. തീവ്രപരിചരണ വിഭാഗത്തിൽ 25 രോഗികളും കോവിഡ് വാർഡിൽ 222 പേരുമാണ് ചിക്തസയിലുള്ളത്. 35440 പേർക്കാണ് സ്വാബ്‌ ടെസ്റ്റ് നടത്തിയത്.

സലിം കോട്ടയിൽ