കെഎംഎ​ഫ് കു​വൈ​റ്റ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഡി​സം​ബ​ർ 3 വെ​ള്ളി​യാ​ഴ്ച
Thursday, December 2, 2021 12:24 AM IST
കുവൈറ്റ്: കു​വൈ​റ്റി​ലെ ആ​തു​ര​സേ​വ​ന രം​ഗ​ത്ത് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ പൊ​തു കൂ​ട്ടാ​യ്മ​യാ​യ കേ​ര​ളൈ​റ്റ്സ് മെ​ഡി​ക്ക​ൽ ഫോ​റം, കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ന്‍റെ നാ​ല് മേ​ഖ​ല​ക​ളി​ലാ​യി പ്രാ​ഥ​മി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഡി​സം​ബ​ർ 3 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ ഒ​ൻ​പ​ത് മ​ണി​വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക. ഓ​രോ ക്യാ​ന്പു​ക​ളി​ലും നൂ​റു പേ​ർ​ക്കാ​ണ് പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മെ​ന്നും, ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും ക​ഐം​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. അ​ബ്ബാ​സി​യ, അ​ബു​ഹ​ലീ​ഫ, ഫ​ഹാ​ഹീ​ൽ മേ​ഖ​ല​ക​ളി​ലെ ക്യാ​ന്പു​ക​ൾ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ലാ സെ​ന്‍റ​റു​ക​ളി​ലും, സാ​ൽ​മി​യ​യി​ലേ​ത് ഫ്ര​ണ്ട്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ചു​മാ​ണ് ന​ട​ക്കു​ക. ക്യാ​ന്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷാ​ദ​ശാം​ശ​ങ്ങ​ൾ​ക്ക് ക​ഐം​എ​ഫ് ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റീ​യി​ച്ചു.
സ​ലിം കോ​ട്ട​യി​ൽ