ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Monday, November 22, 2021 11:18 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ്ര​തി​മാ​സ ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 24 ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ന് അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കും. പാ​സ്പോ​ർ​ട്ടു​ക​ളി​ലെ അ​പ്ഡേ​റ്റു​ക​ൾ, ഇ​ന്ത്യ​ൻ വി​സ, കോ​വാ​ക്സി​ൻ അം​ഗീ​കാ​രം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ഓ​പ്പ​ണ്‍ ഹൗ​സി​ൽ ച​ർ​ച്ച ചെ​യ്യു​ക.

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ര​ണ്ടു ഡോ​സ് എ​ടു​ത്ത ഇ​ന്ത്യ​ൻ പൗ​രന്മാ​ർ​ക്ക് മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാം. [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ഇ ​മെ​യി​ൽ അ​യ​ച്ചാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. ചോ​ദ്യ​ങ്ങ​ൾ ഉ​ള്ള​വ​ർ​ക്ക് അ​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ പാ​സ്പോ​ർ​ട്ട്, പാ​സ്പോ​ർ​ട്ട് ന​ന്പ​ർ, സി​വി​ൽ ഐ​ഡി ന​ന്പ​ർ, കു​വൈ​റ്റി​ലെ കോ​ണ്‍​ടാ​ക്റ്റ് ന​ന്പ​ർ, വി​ലാ​സം എ​ന്നി​വ​യി​ൽ ഇ​മെ​യി​ലി​ൽ അ​യ​യ്ക്കാ​വു​ന്ന​താ​ണ്.

ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നാ​യി സ​ന്ന​ദ്ധ സേ​വ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ള്ള​വ​ർ ഓ​പ്പ​ണ്‍ ഹൗ​സി​ൽ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്നും എം​ബ​സി അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​ഭ്യ​ർ​ഥി​ച്ചു. സൂം ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ഓ​പ്പ​ണ്‍ ഹൗ​സി​ൽ പ​ങ്കെ​ടു​ക്കാം. ഓ​പ്പ​ണ്‍ ഹൗ​സി​ലെ ചോ​ദ്യോ​ത്ത​ര സെ​ഷ​ൻ ഒ​ഴി​കെ ഭാ​ഗ​ങ്ങ​ൾ എം​ബ​സി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ലൈ​വ് കാ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


സ​ലിം കോ​ട്ട​യി​ൽ