വ​ളാ​ഞ്ചേ​രി മേ​ള​ക്ക് ഉ​ജ്ജ്വ​ല സ​മാ​പ​നം
Monday, November 22, 2021 11:15 PM IST
ദോ​ഹ: ഖ​ത്ത​റി​ലെ വ​ളാ​ഞ്ചേ​രി നി​വാ​സി​ക​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫെ​യ്സ് ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച "വ​ളാ​ഞ്ചേ​രി മേ​ള സീ​സ​ണ്‍ 0.3’ നാ​ട്ടു​കാ​രി​ൽ പു​ത്ത​നു​ണ​ർ​വും ആ​വേ​ശ​വു​മു​ണ​ർ​ത്തി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ബൂ ഹാ​മൂ​റി​ലെ ദോ​ഹ മോ​ഡേ​ണ്‍ സ്കൂ​ളി​ൽ ന​ട​ന്ന മേ​ള​യി​ൽ ആ​വേ​ശ​ക​ര​മാ​യ ഇ​രു​പ​തോ​ളം കാ​യി​ക മ​ൽ​സ​ര​ങ്ങ​ളി​ൽ മു​തി​ർ​ന്ന​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

നാ​ലു ടീ​മു​ക​ളാ​യി ന​ട​ന്ന മ​ൽ​സ​ര​ങ്ങ​ളി​ൽ ടീം ​പ​ട്ടാ​ന്പി റോ​ഡ് മി​ക​ച്ച സ്കോ​റു​മാ​യി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. അ​ടു​ത്തു ത​ന്നെ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന സം​ഗ​മ​ത്തി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്ക​പ്പെ​ടും.

നൗ​ഷാ​ദ് അ​ലി