ഐ​സി​എ​ഫ് ക്രാ​ഫ്റ്റ് ഇ​ന്നോ​വേ​ഷ​ൻ ഹ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
Sunday, September 12, 2021 8:16 PM IST
മ​നാ​മ : എ​സ്പെ​രാ​ൻ​സ 21 ഗ്ലോ​ബ​ൽ നോ​ള​ജ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് രി​ഫ സെ​ൻ​ട്ര​ൽ പ​രി​ധി​യി​ലെ മ​ദ്ര​സ ഹാ​ദി​യ ജ​ന​റ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ​വ​രു​ടെ​യും ക​ണ്ടു​പി​ടു​ത്ത / ക​ര​കൗ​ശ​ല മി​ക​വ് ക​ണ്ടെ​ത്തു​ന്ന​തി​ന് വേ​ണ്ടി ന​ട​ത്തി​യ ക്രാ​ഫ്റ്റ് ഇ​ന്നൊ​വേ​ഷ​ൻ ഹ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

അ​ഡ്മി​ൻ സ​മി​തി​യു​ടെ കീ​ഴി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ഐ​സി​എ​ഫ് രി​ഫ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫാ​മി​ലി ക്ലാ​സി​ൽ നാ​ഷ​ണ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​ഫീ​ഖ് ല​ത്തീ​ഫി വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ ഷം​സീ​ന ഫി​റോ​സ് ഒ​ന്നാം സ്ഥാ​ന​വും റ​ഹ്മ​ത് മ​ഹ​മൂ​ദ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​സ്റ്റു​ഡ​ന്‍റ്സ് വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് സി​നാ​ൻ ഒ​ന്നാം സ്ഥാ​ന​വും ആ​ദി​ല മു​ഹ​മ്മ​ദ​ലി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

റി​പ്പോ​ർ​ട്ട്: ഫൈ​സ​ൽ ഒ​പി