ക​ല കു​വൈ​ത്ത് മെ​ഗാ പ​രി​പാ​ടി "അ​തി​ജീ​വ​നം' ഒ​ക്ടോ​ബ​ർ 15ന്
Friday, September 10, 2021 10:14 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക മു​ഖ​മാ​യ കേ​ര​ള ആ​ര്‍​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍, ക​ല കു​വൈ​ത്തിന്‍റെ ഈ ​വ​ര്‍​ഷ​ത്തെ മെ​ഗാ സാം​സ്കാ​രി​ക പ​രി​പാ​ടി "അ​തി​ജീ​വ​നം' ഒ​ക്ടോ​ബ​ർ 15ന് ​വൈ​കു​ന്നേ​രം 03.30 മു​ത​ൽ ഓ​ൺ​ലൈ​നാ​യി ന​ട​ക്കും.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ട് കൂ​ടി ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​രാ​യ മൃ​ദു​ല വാ​ര്യ​ർ, കെ.​കെ നി​ഷാ​ദ്, ഷ​ബീ​ർ അ​ലി, സം​ഗീ​ത് എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റും.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്‌ട്രീയ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സലീം കോട്ടയിൽ