ഒമാനിലെ ആശുപത്രികളിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു
Friday, April 9, 2021 8:05 PM IST
മസ്കറ്റ്: രാജ്യത്ത് അടുത്തിയിടെയുണ്ടായ കോവിഡ് രോഗികളുടെ വർധനവിനെതുടർന്നു സുൽത്താനേറ്റിലെ എല്ലാ ആശുപത്രികളിലും ശസ്ത്രക്രിയകൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായി ആരോഗ്യ മന്ത്രാലയം.

വർധിച്ചുവരുന്ന കൊറോണ രോഗികളുടെ എണ്ണം നിമിത്തം ആശുപത്രികളിലെ സ്ഥലപരിമിതികൾ മുൻകൂട്ടി കണ്ടാണ് മുൻ നിശ്ചയ പ്രകാരം നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകൾ എല്ലാം തന്നെ മാറ്റിവയ്ക്കാൻ നിർബന്ധമായിരിക്കുന്നതെന്നാണ് ടൈം ഓഫ് ഓമാൻ റിപ്പോർട്ട് ചെയ്തത്. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്കും ഈ നിബന്ധ ബാധകമാണ്. എന്നാൽ അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾക്ക് ഈ ഉത്തരവ് ബാധകമല്ല.