കുവൈറ്റിൽ കോവിഡ് ബാധിതർ 1022; 5 മരണം
Saturday, February 27, 2021 7:34 AM IST
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം ഫെബ്രുവരി 26 നു (വെള്ളി) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് പുതിയതായി 1022 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 189,046 ആയി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 7,836 പരിശോധനകൾ നടന്നു. വിവിധ ആശുപത്രികളില്‍ ചികത്സലായിരുന്നു അഞ്ച് പേർ കൂടി മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1,072 ആയി.

1,114 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 177,133 ആയി. വിവിധ ആശുപത്രികളിലായി 10,841 പേർ ചികിൽസയിൽ ആണെന്നും ഇതിൽ 155 പേർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ