കുവൈറ്റിലേക്ക് തിരികെയെത്താനാവാത്ത വിദേശികളുടെ താമസ രേഖ റദ്ദായതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍
Saturday, January 23, 2021 2:27 AM IST
കുവൈറ്റ് സിറ്റി : കോവിഡിനെ തുടര്‍ന്നുണ്ടായ വിമാന യാത്രാ നിരോധനത്തെ തുടര്‍ന്ന് കുവൈറ്റിലേക്ക് എത്താൻ കഴിയാതിരുന്ന ആയിരത്തോളം പ്രവാസികളുടെ താമസ രേഖ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ റദ്ദായതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ അറിയിച്ചു.

നേരത്തെ വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റുകളും റെസിഡൻസി പെർമിറ്റുകളും പുതുക്കുന്നതിന് സ്പോണ്‍സര്‍മാര്‍ക്ക് ഓൺലൈൻ സേവനങ്ങൾ അനുവദിച്ചിരുന്നു. ഇതിന്‍റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നടപടി.

ജനുവരി 12 മുതല്‍ നടപ്പിലാക്കിയ അഷാല്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് 2,716 വീസകൾ റദ്ദാക്കിയതായും 30,000 പേര്‍ താമസ രേഖ പുതുക്കിയതായും പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവര്‍ പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ