കാ​രി​ക്കേ​ച്ച​ർ ച​ല​ഞ്ചി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ തു​ക ശ്രീ​കു​മാ​ർ വ​ല്ല​ന മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി
Tuesday, December 1, 2020 10:38 PM IST
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ക​നാ​യ ശ്രീ​കു​മാ​ർ വ​ല്ല​ന കാ​രി​ക്കേ​ച്ച​ർ വ​ര​ച്ചു വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ്.

90 കാ​രി​ക്കേ​ച്ച​റു​ക​ൾ ഏ​ക​ദേ​ശം 270 മ​ണി​ക്കൂ​റി​ലേ​റെ​യാ​യി വ​ര​ച്ചു കൊ​ണ്ട് അ​തി​ലൂ​ടെ ക​ണ്ടെ​ത്തി​യ 1,23456.78/ രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ദ്ദേ​ഹം കൈ​മാ​റി. ക​ല​യു​ടെ അ​ബാ​സി​യ മേ​ഖ​ല ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ. അ​ജി​ത് കു​മാ​ർ തു​ക ഏ​റ്റു​വാ​ങ്ങി. ഇ​ത്ത​രം സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്ത​തി​ൽ ശ്രീ​കു​മാ​റി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​ഷ് ചെ​റി​യാ​ൻ, ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ നൗ​ഷാ​ദ്, അ​ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ശൈ​മേ​ഷ്, മേ​ഖ​ല ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് പ​വി​ത്ര​ൻ തു​ട​ങ്ങി മേ​ഖ​ല​യി​ലെ ക​ല​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രും പ്ര​സ്തു​ത ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ