ഡബ്ല്യുഎംസി അജ്മാൻ പ്രൊവിൻസിന് പുതിയ നേതൃത്വം
Friday, October 16, 2020 6:43 PM IST
അജ്മാൻ, അബുദാബി: വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കെ.പി. വിജയൻ ചൈതന്യ (ചെയർമാൻ), കമാണ്ടർ വർഗീസ് പാറയിൽ (വൈസ് ചെയർമാൻ), വിശാഖ് ശ്രീകുമാർ (പ്രസിഡന്‍റ്), കെ. രവീന്ദ്രനാഥ്, എ. നജീബ് (വൈസ് പ്രസിഡന്‍റുമാർ), ജോഫി ഫിലിപ്പ് (ജനറൽ സെക്രട്ടറി), രവി കൊമ്മേരി (ജോയിന്‍റ് സെക്രട്ടറി), സാക്കിർ ഹുസൈൻ (ട്രഷറർ), എം.എ. അഫ്സൽ (ജോയിന്‍റ് ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുത്തു.