കുവൈറ്റ്‌ അമീറിന്‍റെ മരണം: ഒഐസിസി നാഷണൽ കമ്മിറ്റി അനുശോചിച്ചു
Wednesday, September 30, 2020 2:15 PM IST
കുവൈറ്റ്: കുവൈറ്റ്‌ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സബ അൽ അഹ്മദിന്‍റെ വിടവാങ്ങലിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏറ്റവും നല്ല നയതന്ത്രങ്ങഞ്ജനെയാണ് നഷ്ടമായതെന്നു ഒഐസിസി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കുവൈറ്റിന്‍റെ വികസന കുതിപ്പിലും, അതോടൊപ്പം തന്നെ ഗൾഫ് മേഖലയുടെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിലും, മാനുഷിക പരിഗണനകൾക്ക് മുൻതൂക്കം നല്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ചിരുന്ന നയചാതുര്യം അദ്ദേഹത്തിന്റെ ഭരണ മികവ് തെളിയിക്കുന്നതാണെന്നു അനുശോചനകുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ