വീ​ട്ടു​ജോ​ലി​ക്കാ​ർ ഒ​ളി​ച്ചോ​ടി​യ​ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് പതിനായിരം ദി​ർ​ഹം ന​ൽ​കും
Tuesday, September 29, 2020 1:34 AM IST
അ​ബു​ദാ​ബി : വീ​ട്ടു​ജോ​ലി​ക്കാ​ർ ഒ​ളി​ച്ചോ​ടി​യ​ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് 10,000 ദി​ർ​ഹം ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ . ജോ​ലി​ക്കാ​ർ ഒ​ളി​ച്ചോ​ടി​യാ​ൽ 10 ദി​വ​സ​ത്തി​ന​ക​മാ​ണു വി​വ​രം ന​ൽ​കേ​ണ്ട​ത്. വ്യ​ക്തി​ഗ​ത സ്പോ​ണ്‍​സ​ർ​ഷി​പി​ലു​ള്ള ഇ​വ​ർ മ​റ്റി​ട​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​ത് അ​റി​യി​ച്ചാ​ലും ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും.

8005111 എ​ന്ന ന​ന്പ​റി​ലാ​ണ് പ​രാ​തി​പ്പെ​ടെ​ണ്ട​ത്. വീ​ട്ടു​ട​മ​യ്ക്കു​ണ്ടാ​കു​ന്ന ന​ഷ്ട​ത്തി​ന്‍റെ ഒ​രു വി​ഹി​തം ന​ൽ​കു​ന്ന​തി​നൊ​പ്പം നി​യ​മാ​വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​മാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രാ​ളു​ടെ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലു​ള്ള ജോ​ലി​ക്കാ​ർ മ​റ്റൊ​രാ​ളു​ടെ കീ​ഴി​ൽ പ​ണി​യെ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ തൊ​ഴി​ൽ ന​ൽ​കി​യ വ്യ​ക്തി​ക്ക് 50,000 ദി​ർ​ഹം പി​ഴ ചു​മ​ത്തും. ഈ ​തു​ക​യി​ൽ നി​ന്നാ​യി​രി​ക്കും പ​രാ​തി​ക്കാ​ര​നു 10,000 ദി​ർ​ഹം ന​ൽ​കു​ക.

ജോ​ലി​ക്കാ​ർ പോ​യ കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത സ്പോ​ണ്‍​സ​ർ​ക്കും 50,000 ദി​ർ​ഹം പി​ഴ​യു​ണ്ടാ​കും. റി​ക്രൂ​ട്ടി​ങ് ക​ന്പ​നി​ക​ളും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ക്ക​ണം.​വീ​ട്ടു​ജോ​ലി​ക്കാ​ർ തൊ​ഴി​ൽ മാ​റു​ന്പോ​ൾ വീ​സാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു നി​യ​മം.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി ​ഇ​ടി​ക്കു​ള