വി​വാ​ഹ​പൂ​ർ​വ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്കാ​യി യു​എ​ഇ​യി​ൽ 25 കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു
Tuesday, September 29, 2020 1:32 AM IST
അ​ബു​ദാ​ബി : വി​വാ​ഹ​പൂ​ർ​വ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്കാ​യി യു​എ​ഇ​യി​ൽ 25 കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന​താ​യി ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ വ​കു​പ്പ് അ​റി​യി​ച്ചു. വി​വാ​ഹ​ത്തി​ന് മു​ൻ​പ് ദ​ന്പ​തി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും വൈ​വാ​ഹി​ക ജീ​വി​ത​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​ണ് പു​തി​യ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജ​നി​ത​ക വൈ​ക​ല്യ​ങ്ങ​ൾ, സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ, ലൈം​ഗി​ക​സം​ക്ര​മ​ണ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ രോ​ഗ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​നും പ​ര​സ്പ​രം രോ​ഗം പ​ക​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​തെ​യാ​ക്കു​ന്ന​തി​നു​മാ​ണ് വി​വാ​ഹ​പൂ​ർ​വ ആ​രോ​ഗ്യ​പ​രി​ശോ​ധ​ക​ൾ ന​ട​ത്തേ​ണ്ട​ത്. മൂ​ന്നു മാ​സ​ത്തെ കാ​ലാ​വ​ധി​യു​ള്ള പ​രി​ശോ​ധ​ന ഫ​ല​മാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ക.

ര​ക്ത സം​ബ​ന്ധ​മാ​യി ജന്മനാ​യു​ള്ള വൈ​ക​ല്യ​ങ്ങ​ൾ, പ​ങ്കാ​ളി​ക​ളി​ലൂ​ടെ പ​ക​രു​ന്ന ലൈം​ഗി​ക രോ​ഗ​ങ്ങ​ൾ , അ​മ്മ​യി​ൽ നി​ന്നും കു​ട്ടി​ക​ളി​ലേ​ക്ക് പ​ക​രു​ന്ന രോ​ഗ​ങ്ങ​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​ത് മാ​ര​ക​മാ​യ രോ​ഗാ​വ​സ്ഥ​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ദ​ഗ്ദ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. 18 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണ് .

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള