മ​ല​യാ​ളി ന​ഴ്സ് മ​സ്ക​റ്റി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, September 15, 2020 11:39 PM IST
മ​സ്ക​റ്റ്: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി ന​ഴ്സ് മ​സ്ക​റ്റി​ൽ മ​രി​ച്ചു. ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ആ​ന​ന്ദ​പ്പ​ള്ളി കോ​ള​ഞ്ഞി​കൊ​ന്പി​ൽ സാം ​ജോ​ർ​ജി​ന്‍റെ ഭാ​ര്യ ബ്ലെ​സി സാം (37) ​ആ​ണ് റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​വ​ർ ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഒ​മാ​നി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ജോ​ലി​യി​ലി​രി​ക്കെ മ​ര​ണ​മ​ട​യു​ന്ന ആ​ദ്യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യാ​ണ്.

സാം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മ​സ്ക്ക​റ്റി​ൽ ന​ട​ക്കും. പ​രേ​ത വാ​ള​ക്കു​ഴി ഇ​രു​ന്പു​കു​ഴി കു​ന്പ​ളോ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: കെ​സി​യ സാം, ​കെ​വി​ൻ സാം (​ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ).

ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇ​റ​ക്കി​യ പ്ര​ത്യേ​ക അ​നു​ശോ​ച​ന കു​റി​പ്പി​ൽ ബ്ലെ​സി​യെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ മാ​തൃ​ക​യും യ​ഥാ​ർ​ഥ പോ​രാ​ളി​യു​മാ​യാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: സേ​വ്യ​ർ കാ​വാ​ലം