കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങൾക്കും പരിഹാരങ്ങൾക്കും മോട്ടിവേഷൻ ക്ലാസ് ഓഗസ്റ്റ് 7 ന്
Monday, August 3, 2020 6:35 PM IST
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ "കൊറോണ കാലത്തെ കുട്ടികളുടെ മാനസിക സമ്മർദ്ദങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് ഏഴിനു (വെള്ളി) കുവൈറ്റ് സമയം വൈകുന്നേരം 6.30 മുതൽ (ഇന്ത്യൻ സമയം രാത്രി 9.00 മുതൽ ) സൂം ആപ്ലിക്കേഷൻ വഴി സംഘടിപ്പിക്കുന്ന മോട്ടിവേഷൻ ക്ലാസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റ ൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസി (IMHANS) ലെ ശിശുരോഗ വിഭാഗം പ്രഫസറും ഡയറക്ടറുമായ ഡോ. പി കൃഷ്ണകുമാർ ക്ലാസിനു നേതൃത്വം നൽകും.

ഫോക്ക് ഫേസ്ബുക്ക് പേജിലൂടെയും തത്സമയം വീക്ഷിക്കാവുന്നതാണ്.

വിവരങ്ങൾക്ക്: 65545960, 65839954.

റിപ്പോർട്ട്:സലിം കോട്ടയിൽ