കുവൈറ്റിൽ 833 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 578 പേർക്ക് രോഗമുക്തി
Thursday, July 9, 2020 9:37 PM IST
കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാഴാഴ്ച 833 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 52840 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 536 പേർ കുവൈത്തികളും 297 പേർ വിദേശികളുമാണ്. കഴിഞ്ഞ ദിവസം 5011 കോവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 422,885 ആയി ഉയര്‍ന്നു.

കോവിഡ് ചികിൽസയിലായിരുന്ന മൂന്നു പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 382 ആയി. ജാബിര്‍ അലി 40 പേര്‍, സാദ് അല്‍ അബ്ദുള്ള 36 പേര്‍, സബാ അല്‍ സാലം 35 പേര്‍, ഒയൂണ്‍ 34 പേര്‍, അര്‍ദിയ 32 പേര്‍, മംഗഫ് 30 പേര്‍ എന്നിങ്ങനെയാണ് താമസ കേന്ദ്രങ്ങളില്‍ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഇന്നു 578 പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 42686 ആയി. 9772 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 150 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നണ്ടന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ