4,815 വിദേശികള്‍ ഇന്ന് യാത്രയാകും
Wednesday, July 1, 2020 3:41 PM IST
കുവൈറ്റ് സിറ്റി : തങ്ങളുടെ രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന 4,815 വിദേശികള്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും യാത്രയാകുമെന്ന് ഡിജിസിഎ അറിയിച്ചു. 8 രാജ്യങ്ങളിലേക്ക് 27 വിമാനങ്ങളാണ് പുറപ്പെടുന്നത്. കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ ഗതിയിലേക്ക് പതിയേ തിരിച്ചു വരികയാണ്.

കെയ്‌റോ, സോഹാഗ്, അസ്യൂട്ട്, അലക്സാണ്ട്രിയ എന്നീ നഗരങ്ങളിലേക്കും ഇന്ത്യ, ഖത്തർ, നേപ്പാൾ, ലെബനൻ, തുർക്കി, ഫിലിപ്പീൻസ് രാജ്യങ്ങളിലേക്കുമാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ആഗസ്ത് ആദ്യ വാരത്തില്‍ കുവൈത്ത് വിമാനത്താവളത്തില്‍ നിന്നും പൂര്‍ണ്ണ തോതിലുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

റിപ്പോർട്ട് : സലിം കോട്ടയിൽ