കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ സം​സ്കാ​രം ന​ട​ത്തി
Saturday, May 30, 2020 9:28 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കൊ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച തൃ​ശൂ​ർ കൂ​ർ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ശി​ഹാ​ബു​ദ്ദീ​ൻ കാ​സിം ബേ​യ്ഗി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. സം​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​ക ജോ​ലി​ക​ൾ കു​വൈ​ത്ത് കെ.​എം​സി​സി നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്തും ഷാ​ഹു​ൽ ബേ​പ്പൂ​രും ചേ​ർ​ന്നു പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു. ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് അ​ബാ​സി​യ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഭാ​ര്യ​യും ഒ​രു കു​ട്ടി​യും കു​വൈ​ത്തി​ലു​ണ്ട്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ